ന്യൂസിലാൻഡിന്റെ ഇന്ത്യൻ പര്യടനം: തിരുവനന്തപുരവും പരിഗണനയിൽ

Saturday 14 June 2025 6:48 AM IST

തിരുവന്തപുരം: 2026ൽ ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ വൈറ്റ് ബോൾ പരമ്പരകൾക്കുള്ള ഒരു വേദിയായി തിരുവനന്തപുരം കാര്യവട്ടം സ്പോർ‌ട്‌സ് ഹബ്ബും( ഗ്രീൻഫീൽഡ്)​ പരിഗണിക്കുന്നതായി റിപ്പോർട്ട്. 3 ഏകദിനവും 5 ട്വന്റി-20യും ഉൾപ്പെടുന്ന ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ നാട്ടിലെ പരമ്പരകൾക്കായി ബി.സി.സി.ഐ ഷോർട്ട് ലിസ്റ്റ് ചെയ്ത എട്ട് നഗരങ്ങളിൽ തിരുവനന്തപുരവുമുണ്ട്. അടുത്തവർഷം ജനുവരിയിലാകും ഇന്ത്യ-ന്യൂസിലാൻഡ് മത്സരങ്ങൾ നടക്കുക. ഈ മത്സരങ്ങൾക്കുള്ള വേദികളായി നാഗ്‌പൂർ,​ ഗോഹട്ടി,​തിരുവനന്തപുരം,​ഇൻഡോർ,​ മൊഹാലി,​രാജ്‌കോട്ട്,​ഹൈദരാബാദ്,​ജയ്‌പൂ‌ർ എന്നീ നഗരങ്ങളാണ് പരിഗണിക്കുന്നത്. ഇന്ന് ചേരുന്ന ബി.സി.സി.ഐ ഭാരവാഹികളുടെ യോഗത്തിൽ വേദികൾ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.

3x3 ദേശീയ ബാസ്കറ്റ്ബാൾ സമാപനം ഇന്ന്

കൊച്ചി: ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ, സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ചേർന്ന് കൊച്ചിയിലെ റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന പ്രഥമ 3x3 ദേശീയ പുരുഷ-വനിതാ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് (അണ്ടർ 23) ഇന്ന് സമാപിക്കും. ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ , സെമി, ഫൈനൽ മത്സരങ്ങൾ അവസാന ദിവസമായ ഇന്ന് നടക്കുംകേരള പുരുഷന്മാർ വനിതൾക്കൊപ്പം ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു, ലീഗിലെ അവസാന മത്സരത്തിൽ കേരള പുരുഷന്മാർ ആന്ധ്രാപ്രദേശിനെ (19-6) പരാജയപ്പെടുത്തി ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി,