റബർ തോട്ടത്തിലെ ഷെഡിൽ മദ്ധ്യവയസ്‌കൻ മരിച്ച നിലയിൽ; സംഭവം തൊടുപുഴയിൽ
Saturday 14 June 2025 8:50 AM IST
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മേത്തൊട്ടി കൈതക്കണ്ടത്തില്‍ ജോസഫ് ( 57 )ആണ് മരിച്ചത്. ഇദ്ദേഹം പൂമാലയിലെ ഒരു പുരയിടം നോക്കി നടത്തുകയായിരുന്നു. തോട്ടത്തിലെ ഷെഡിലായിരുന്നു താമസം. പൂമാല ടൗണില്‍ എത്തിയിട്ട് തിരികെ ഷെഡിലേയ്‌ക്ക് നടന്ന് പോകുമ്പോള്‍ കുഴഞ്ഞു വീണതാകാമെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണം. കാഞ്ഞാര്‍ എസ്‌ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ - വത്സ. മക്കള്‍ - ജിനു, മനു. സംസ്‌കാരം നടത്തി.