ഹരിത കർമ സേനാ സംഗമം

Saturday 14 June 2025 3:36 PM IST

കൊച്ചി: കുടുംബശ്രീ ജില്ലാ മിഷൻ ഹരിതകർമസേനാ സംഗമവും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. ക്ഷേമനിധി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ എസ്. ജയമോഹൻ, ക്രിസ്റ്റീന നിത, ക്ലീൻ കേരള കമ്പനി ടെക്‌നിക്കൽ അസിസ്റ്റന്റ് പി.എ. സബിത, ഗിരിജ രാമകൃഷ്ണൻ, ഷിജി മാത്യു എന്നിവർ ക്ലാസെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.എം റെജീന, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ അമ്പിളി തങ്കപ്പൻ, കെ.സി. അനുമോൾ, എം.ഡി. സന്തോഷ്, കെ.ആർ. രജിത, ജില്ലാ പ്രോഗ്രാം മാനേജർ പി.എ. അജിത്, ഹരിതകർമസേന സംസ്ഥാന കോ-ഓർഡിനേറ്റർ എസ്. വിജീഷ്, ജില്ലാ ഹരിതകർമസേന കോ.ഓർഡിനേറ്റർ എം.എം. അജീഷ് തുടങ്ങിയവർ സംസാരിച്ചു.