കാലിൽ തണുപ്പ്, നോക്കിയപ്പോൾ കണ്ടത് കൂറ്റൻ മൂർഖനെ; പാമ്പ് വീട്ടിലെത്തുന്നത് ഏഴാം തവണ
Saturday 14 June 2025 3:41 PM IST
തിരുവനന്തപുരം ജില്ലയിലെ പാങ്ങപ്പാറയുള്ള ഒരു വീട്ടിലാണ് സംഭവം. വീടിന് പിറകിൽ വീട്ടമ്മ കസേരയിൽ ഇരുന്ന സമയത്ത് കാലിൽ തണുപ്പ് അനുഭവപ്പെട്ടു, നോക്കിയപ്പോൾ കണ്ടത് വലിയ ഒരു മൂർഖനെ.
എന്ത് ചെയ്യണമെന്ന് അറിയാതെ ഞെട്ടി, ഭാഗ്യം കൊണ്ട് അത് ഇഴഞ്ഞ് പഴയ സാധനങ്ങൾ വച്ചിരിക്കുന്ന സ്ഥലത്തേക്ക് കയറി. അപ്പോഴും വീട്ടമ്മയുടെ ഞെട്ടൽ മാറിയില്ല. സ്ഥലത്ത് എത്തിയ വാവ സുരേഷ് പാമ്പിന് വേണ്ടിയുള്ള തെരച്ചിൽ തുടങ്ങി. രാജവെമ്പാലയുടെ തലയുടെ വലിപ്പമുള്ള ഒരു പ്രായം ചെന്ന മൂർഖൻ പാമ്പ്. കാണുക, സ്നേക്ക് മാസ്റ്ററിന്റെ ഈ ഏപിസോഡ്.