യാത്രയയപ്പ് നൽകി
Sunday 15 June 2025 12:19 AM IST
കൊടിയത്തൂർ: ഹിമാലയം ബേസ് ക്യാമ്പ് സന്ദർശിക്കാനും പരിശീലനം നേടാനും നേപ്പാൾ അഡ്വഞ്ചർ ക്ലബിൻ്റെ ക്ഷണപ്രകാരം ചെറുവാടിയിൽ നിന്നുള്ള ഏഴംഗസംഘം യാത്ര തിരിച്ചു. ക്ലബ് അംഗങ്ങളായ അൽത്താഫ്, നിയാസ് ചേറ്റൂർ, അജിസ് മുഹസിൻ, മഹ്റൂഫ്, റഷീദ് കീമാരി,ലുബീബ്, മഹബൂബ് എന്നിവരാണ് യാത്ര പുറപ്പെട്ടത്. ബാബു പൊലുകുന്നത്തും കെ.വി അബ്ദുറഹിമാനും ചേർന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഗുലാം ഹുസ്സയിൻ കൊളക്കാടൻ അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് കൊടിയത്തൂർ, റഷിദ്അമിഗോ, സലീം പാറക്കൽ, കെ.പി. ഹിജാസ് , അർഷക്ക് , ജിയാദ്,നജാദ്, സിയാദ്, കെ. വാഹിദ്, ശരീഫ് അമ്പലക്കണ്ടി,യാലിക്കലി പാറപ്പുറത്ത്, മോയിൻ ബാപ്പു, സലാം കമ്പളത്ത് എന്നിവർ പങ്കെടുത്തു.