എക്സലൻസ് 2025 സംഘടിപ്പിച്ചു
Sunday 15 June 2025 12:23 AM IST
രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് എക്സലൻസ് 2025 സംഘടിപ്പിച്ചു. രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ വി.എം പുഷ്പ ഉദ്ഘാടനം ചെയ്തു. പി.എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു. സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. പി.കെ ഗോവിന്ദരാജ് ക്ലാസെടുത്തു. ഒ.പി രാജൻ, കെ.കെ വിനോദ് കുമാർ, കെ.കെ ശിവദാസ്, ഹബീബ് റഹ്മാൻ അൽഫാ, ടി മമ്മദ് കോയ, സി ദേവൻ, പി.പി ബഷീർ, സി സന്തോഷ് കുമാർ, സി.പി അജയകുമാർ, സി.കെ നാസർ പ്രസംഗിച്ചു. ഉന്നത മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സ്മരണാഞ്ജലി അർപ്പിച്ചു.