പഞ്ചാ. ഓഫീസിന് മുന്നിൽ സമരം
Saturday 14 June 2025 8:09 PM IST
പള്ളുരുത്തി: ചെല്ലാനം പുത്തൻ തോട് മുതൽ മാനാശേരി വരെ കടൽ കയറ്റത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ മനുഷ്യ തടയിണ തീർത്ത് പ്രതിഷേധിച്ചു. ചെല്ലാനം പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന മനുഷ്യ തടയണ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എം.ആർ. അഭിലാഷ്, ജോൺ പഴേരി, എം.പി.ശിവദത്തൻ, ഷാജി കുറുപ്പശ്ശേരി, വി. ടി ആന്റണി, ജോഷി ആന്റണി, ജോസഫ് മാർട്ടിൻ, പ്രശാന്ത് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.