ക്രിയേറ്റീവ് കോർണർ

Sunday 15 June 2025 12:11 AM IST
ക്രിയേറ്റീവ് കോർണർ ഉദ്ഘാടനവും ഏകദിന ശില്പശാലയും

പരപ്പനങ്ങാടി : നെടുവ ഗവ: ഹൈസ്‌കൂളിന്റെയും ബി.ആർ.സി പരപ്പനങ്ങാടിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനവും ഏകദിന ശിൽപശാലയും നടത്തി . ബി.പി.സി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി. എ. പ്രസിഡന്റ് എം.ശശി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ദേവി സ്വാഗതം പറഞ്ഞു. ദിൽന നന്ദി പറഞ്ഞു. രഘുനാഥൻ കൊളത്തൂർ , സുമേഷ്, ഷൈമ, ശ്രുതി, സിന്ധു, പ്രസീത, ബീന (ജി. യു. പി. എസ്. പുത്തൻ കടപ്പുറം), ചിന്ത (ബി ആർ സി പ്രതിനിധി),​ പി.ടി.എ പ്രസിഡന്റ് ശശി, പി.ടി.എ കമ്മിറ്റി അംഗങ്ങളായ ദിലീഷ്, സമജ് എന്നിവരും ശില്പശാലയ്ക്ക് നേതൃത്വം നൽകി.