കൗമുദി വാർത്ത ഫലം കണ്ടു: പാതാളക്കുഴി അടച്ചു
Saturday 14 June 2025 8:30 PM IST
കളമശേരി : അപകട ഭീഷണി ഉയർത്തിയ ഏലൂർ പാതാളത്തെ പാതാളക്കുഴി ഏലൂർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാഹിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് കൈയിൽ നിന്ന് പണം മുടക്കി നികത്തി. പാതാളക്കുഴിയെ കുറിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
ഇന്നലെ മാത്രം നാലോളം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കുഴിയിൽ വീണ ഒരു കാറിന്റെ ബംബർ തെറിച്ചു പോയി . ഇതിന് തുടർന്നാണ് കൗൺസിലറുടെ നേതൃത്വത്തിൽ അടിയന്തരമായി മെറ്റലും എം. സാൻഡും ചേർത്ത് റോഡിലെ കുഴി അടച്ചത് .