കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
Saturday 14 June 2025 8:34 PM IST
മൂവാറ്രുപുഴ : കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ കാർ യാത്രികരായ 2 പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന പാതയിൽ വേങ്ങച്ചുവടിനും കദളിക്കാടിനും ഇടയിലായിരുന്നു അപകടം. മൂവാറ്റുപുഴയിൽ നിന്ന് തൊടുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ സ്ഥിര രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പുതുതായി വാങ്ങിയ മഹീന്ദ്ര എക്സ്.യു.വി വാഹനം തകർന്നെങ്കിലും എയർബാഗുകൾ കൃത്യമായി പ്രവർത്തിച്ചതിനാൽ കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും ഗുരുതര പരിക്കുകളില്ല. യാത്രക്കാരിൽ ഒരാൾ തൊടുപുഴ സ്വദേശിയായ ഡോക്ടർ ആണെന്ന് അറിയുന്നു.