ക്ഷീര കർഷക സമ്പർക്ക പരിപാടി

Saturday 14 June 2025 8:43 PM IST

കൊച്ചി: ക്ഷീരവികസന വകുപ്പിന്റെയും ഇടയക്കുന്നം ചേരാനല്ലൂർ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. കർഷക മൈത്രി ഇടയക്കുന്നം ക്ഷീരസംഘത്തിന്റ ആസ്ഥാനത്ത് നടന്ന ചടങ്ങ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ ഉദ്ഘാടനം ചെയ്തു. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേഷ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത സ്റ്റാൻലി, ഗ്രാമ പഞ്ചായത്ത് മെമ്പർ മിനി വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്ലോക്ക് ക്ഷീരവികസന ഓഫീസർ കെ.എസ്. ബിന്ദുജ, ഡയറി ഫാം ഇൻസ്ട്രക്ടർ മേരി ജാസ്മിൻ എന്നിവർ ക്ലാസെടുത്തു.