പന ഫെസ്റ്റ് സംഘടിപ്പിച്ചു

Sunday 15 June 2025 12:44 AM IST
പാറമ്മൽ ഗ്രന്ഥാലയം & വായനശാലയിൽ പന ഫെസ്റ്റ് നടത്തി.​ ശക്തമായ കാലവർഷത്തിൽ കാറ്റത്ത് മുറിഞ്ഞ വീണ പനയായിരുന്നു ഇതിനായി ഉപയോഗപ്പെടുത്തിയത് . ലൈബ്രറി കമ്മിറ്റി, ബാലവേദി,വനിത വേദി -വയോജന വേദികളുടെ സഹായത്തോടെയാണ് പന ഫെസ്റ്റ് സംഘടിപ്പിച്ചത് . പനമ്പൊടി കൊണ്ടുണ്ടാക്കിയ പനങ്കഞ്ഞി ,പന വെരകിയത് ,പനമ്പിടി, പുട്ട് ,പത്തിരി എന്നീ ഭക്ഷ്യ വിഭവങ്ങളും പനക്കഷ്ണങ്ങൾ, പനന്തണ്ട് ,പനയോല എന്നിവയെല്ലാം പ്രദർശിപ്പിക്കുകയും ചെയ്തു . പരിപാടി പന ഹൽവ മുറിച്ചുകൊണ്ട് വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി വാസുദേവൻ ഉദ്ഘാടനം

​രാമനാട്ടുകര: പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാല 'ഗ്രാമീണം 2.0 എന്ന പേരിൽ പന ഫെസ്റ്റ് നടത്തി.​ ലൈബ്രറി കമ്മിറ്റി, ബാലവേദി,വനിത വേദി -വയോജന വേദികളുടെ സഹായത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പരിപാടി

പന ഹൽവ മുറിച്ച് വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് പി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. എ​.വി​. അനിൽകുമാർ, പി.എസ്​. സില്ല, പി.കെ വിനോദ് കുമാർ, കെ ശിവപ്രസാദ്, എൻ പ്രസന്ന, പി കുട്ടായി, ആർ അനുഷ, സി ശ്രീതുൽ, വിജയൻ എ.വി, എ രാധ എന്നിവർ പ്രസംഗിച്ചു. പന വിഭവങ്ങളും മറ്റും പ്രദർശിപ്പിച്ചു.