പന ഫെസ്റ്റ് സംഘടിപ്പിച്ചു
Sunday 15 June 2025 12:44 AM IST
രാമനാട്ടുകര: പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാല 'ഗ്രാമീണം 2.0 എന്ന പേരിൽ പന ഫെസ്റ്റ് നടത്തി. ലൈബ്രറി കമ്മിറ്റി, ബാലവേദി,വനിത വേദി -വയോജന വേദികളുടെ സഹായത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പരിപാടി
പന ഹൽവ മുറിച്ച് വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് പി സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. എ.വി. അനിൽകുമാർ, പി.എസ്. സില്ല, പി.കെ വിനോദ് കുമാർ, കെ ശിവപ്രസാദ്, എൻ പ്രസന്ന, പി കുട്ടായി, ആർ അനുഷ, സി ശ്രീതുൽ, വിജയൻ എ.വി, എ രാധ എന്നിവർ പ്രസംഗിച്ചു. പന വിഭവങ്ങളും മറ്റും പ്രദർശിപ്പിച്ചു.