പ്രതിഭാ സംഗമം സംഘടിപ്പിച്ചു

Sunday 15 June 2025 12:49 AM IST
നടക്കു താഴ സർവീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

വടകര: നടക്കുതാഴ സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരേയും എൽ.എസ്.എസ്, യു.എസ്.എസ് വിജയികളായവരേയും അനുമോദിക്കുന്ന പ്രതിഭാ സംഗമം സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് ഡി.ഡി.ഇ മനോജ് മണിയൂർ പ്രഭാഷണം നടത്തി. യൂണിറ്റ് ഇൻസ്പെക്ടർ ഒ.എം.ബിന്ദു, വൈസ് പ്രസിഡന്റ് പി.കെ ദിനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ബാങ്ക് പ്രസിഡന്റ് എം മുരളിധരൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എം മനോജൻ സ്വാഗതവും അസി.സെക്രട്ടറി ടി.എം ഷൈജു നന്ദിയും പറഞ്ഞു.