യു.ഡി.എഫ് വൻവിജയം നേടും: പ്രിയങ്കാഗാന്ധി
Sunday 15 June 2025 1:50 AM IST
കൽപ്പറ്റ: നിലമ്പൂരിൽ യു.ഡി.എഫ് വൻവിജയം നേടുമെന്ന് പ്രിയങ്കാഗാന്ധി എം പി. യു.ഡി.എഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. വിജയത്തിനായി എല്ലാവരും കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. അഹമ്മദാബാദിൽ വലിയൊരു ദുരന്തമാണുണ്ടായത്. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട നിമിഷം. വിമാനാപകടത്തിന് കാരണമെന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. അന്വേഷണ ഏജൻസികൾ അപകട കാരണം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക പറഞ്ഞു.