എം.എം. അവറാൻ അനുസ്മരണം
Saturday 14 June 2025 8:52 PM IST
പെരുമ്പാവൂർ: കോൺഗ്രസിന്റെ പെരുമ്പാവൂരിലെ നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം.എം. അവറാന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് അറയ്ക്കപ്പടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനസ്മരണ സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ് അദ്ധ്യക്ഷനായി. ഐ. എൻ.ടി.യു.സി.സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ. സുകുമാരൻ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.കെ. മുഹമ്മദ് കുഞ്ഞ്, കോൺഗ്രസ് നേതാക്കളായ ടി.എം.കുര്യാ ക്കോസ്, രാജു മാത്താറ, ജോജി ജേക്കബ്, എൻ. ബി. ഹമീദ്,എൽദോ മോസസ്, അലി മൊയ്ദീൻ, അജിത് കടമ്പനാടൻ, എൽദോ ചുണ്ടക്കാടൻ, എൻ.പി. കുര്യാക്കോസ്, കൃഷ്ണ മോഹൻ എന്നിവർ സംസാരിച്ചു.