ഉന്നത വിജയികളെ അനുമോദിച്ചു

Sunday 15 June 2025 12:13 AM IST
മേപ്പയ്യൂർ: നിടുംപൊയിൽ എ സി കെ എം കലാവേദി &ലൈബ്രറി നടത്തിയ ഉന്നത വിജയികൾക്കുള്ള അനുമോദനത്തിൽ. മേപ്പയ്യൂർ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ടി രാജനോടൊപ്പം പ്രതിഭകൾ.

മേപ്പയ്യൂർ: എ.സി.കെ.എം കലാവേദി ആൻഡ് ലൈബ്രറി ഉന്നത വിജയികളെ അനുമോദിച്ചു. നിടുംപൊയിൽ ഇ.എം.എസ് മന്ദിരത്തിൽ മേപ്പയ്യൂർ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അദ്ദേഹം ഉപഹാരം നൽകി. വാർഡ് മെമ്പർ സി.പി അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജയരാജൻ, കെ.ടി.കെ പ്രഭാകരൻ, പി.ജി ഹരി, ഷബാന, എ.സി രാജാഗോപാലൻ, ഇ.ബാബു, ടി.പി പുഷ്പലത, ടി.എം രജിന , അഞ്ജലി എന്നിവർ പ്രസംഗിച്ചു. പി.എസ് ഷഗിൻ സ്വാഗതവും സജീവൻ ചാലിൽ നന്ദിയും പറഞ്ഞു.