പി.കെ.കുഞ്ഞച്ചൻ അനുസ്മരണം
Sunday 15 June 2025 12:10 AM IST
മാന്നാർ: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്ന പി.കെ കുഞ്ഞച്ചന്റെ 34-ാമത് ചരമ വാർഷികം കെ.എസ്.കെ.ടി യു മാന്നാർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി പി.എൻ ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് കെ.എം അശോകൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.സുരേന്ദ്രൻ, ഡി.ഫിലേന്ദ്രൻ, കെ.പ്രഭാകരൻ, കെ.ജെ ജയകുമാർ, ശോഭ മഹേശൻ, കെ.സോമൻ, ഉമാ താരാനാഥ് എന്നിവർ സംസാരിച്ചു.