വനംമന്ത്രിക്ക് മറുപടി പറയാത്തത് പ്രായം പരിഗണിച്ച്: വി.ഡി. സതീശൻ

Sunday 15 June 2025 1:14 AM IST

മലപ്പുറം: വഴിക്കടവിൽ പന്നിക്കെണിയിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിപക്ഷ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച വനംമന്ത്രി എ.കെ. ശശീന്ദ്രന് മറുപടി പറയാത്തത് അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. നിലമ്പൂരിൽ വന്യജീവി ആക്രമണങ്ങളിൽ ജീവിക്കുന്ന ഇരകളുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറുപടി നാവിൻ തുമ്പിലുണ്ട്. സ്വയം നിയന്ത്രിച്ചതാണ്. വനം മന്ത്രി പറഞ്ഞ് തീരും മുമ്പ് പാർട്ടി സെക്രട്ടറിയിറങ്ങി. ഇതുപോലെ വിഡ്ഢിത്തം പറയുന്ന പാർട്ടി സെക്രട്ടറിയെ കണ്ടിട്ടില്ല. എ.കെ. ശശീന്ദ്രനെ മുഖ്യമന്ത്രി ശകാരിച്ചെന്ന് കേട്ടു. പട്ടിൽപൊതിഞ്ഞ ശകാരമെങ്കിലും മുഖ്യമന്ത്രി എം.വി. ഗോവിന്ദന് നൽകിയോ എന്നും വി.ഡി. സതീശൻ ചോദിച്ചു.