തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം
Sunday 15 June 2025 12:13 AM IST
മാന്നാർ: മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം മാന്നാർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാന്നാർ പെൻഷൻ ഭവനിൽ നടന്നു. സത്യസന്ധനും ആദർശവാനും തികഞ്ഞ ഗാന്ധിയനുമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഡി.സി സി സെക്രട്ടറി തോമസ് ചാക്കോ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. അജിത്ത് പഴവൂർ, വൽസല ബാലകൃഷ്ണൻ, ചിത്ര എം.നായർ, സജി മെഹബൂബ്, ചന്ദ്രശേഖരൻ പിള്ള, സന്തോഷ്കുമാർ, എം.പി.കല്യാണകൃഷ്ണൻ, പി.ബി.സലാം, രാധാമണി ശശീന്ദ്രൻ, അനിൽ മാന്തറ, രാജേന്ദ്രൻ ഏനാത്ത, പ്രമോദ് കണ്ണാടിശ്ശേരിൽ, കെ.സി.പുഷ്പലത എന്നിവർ പ്രസംഗിച്ചു.