'മഹിളാ സാഹസ്' യാത്ര വി​ജയി​പ്പി​ക്കും

Sunday 15 June 2025 12:16 AM IST

മാന്നാർ: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ ജെബി മേത്തർ എം.പി നയിക്കുന്ന 'മഹിളാ സാഹസ്' യാത്രയുടെ വിജയത്തിനായി കോൺഗ്രസ് മാന്നാർ ബ്ലോക്ക് നേതൃതല ആലോചനാ യോഗം കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിളളയുടെ നിര്യാണത്തിൽ അനുശോചി​ച്ചു. മാന്നാർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിന് തുക അനുവദിച്ച കൊടിക്കുന്നിൽ സുരേഷ് എം.പിയെ അനുമോദി​ച്ചു.