കുളിർമ ബോധവത്ക്കരണം

Sunday 15 June 2025 12:17 AM IST

തോട്ടപ്പുഴശ്ശേരി: ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'കുളിർമ' ബോധവത്ക്കരണ പരിപാടി പ്രസിഡന്റ് അഡ്വ.ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിസിലി തോമസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജെസ്സി മാത്യു, വികസനസ്ഥിരം സമിതി അദ്ധ്യക്ഷ ലതാ ചന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൺ കെ.രാധ, തൊഴിലുറപ്പ് പദ്ധതി എൻജിനിയർ സ്വാതി ലക്ഷ്മി എന്നിവർ പങ്കെടുത്തു. കുടുംബശ്രീ സി.ഡി.എസ്, കൃഷിഭവൻ, എനർജി മാനേജ്‌മെന്റ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അന്തരീക്ഷ താപനില പ്രതിരോധം, മേൽക്കൂര ശീതികരണ സാങ്കേതിക വിദ്യകൾ, ഊർജ്ജ സംരക്ഷണം തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം.