ബോധവത്കരണ ദിനാഘോഷം 16ന്

Sunday 15 June 2025 12:21 AM IST

പത്തനംതിട്ട: സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ബോധവത്കരണ ദിനാഘോഷം 16ന് കുമ്പനാട് ധർമഗിരി മന്ദിരത്തിൽ നടക്കും. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അദ്ധ്യക്ഷനാകും. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ദിനാചരണ സന്ദേശം നൽകും. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ജിജി മാത്യു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സാമൂഹികനീതി ഓഫീസർ ജെ.ഷംല ബീഗം, എൻ.എസ്.എസ് വോളന്റിയർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വയോജന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യത്തിൽ കുടുംബത്തിനുള്ള പങ്ക്, മുതിർന്ന പൗരന്മാരും നിയമസംരക്ഷണവും എന്നീ വിഷയങ്ങളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പി.ടി.സന്ദീഷ്, അഡ്വ. പ്രകാശ് പി.തോമസ് എന്നിവർ ക്ലാസ് നയിക്കും. പരിപാടിയുടെ ഭാഗമായി നടന്ന ഷോർട്ട് വീഡിയോ, സെൽഫി മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.