പെട്ടി വിവാദം ഒളിച്ചോട്ടം: മന്ത്രി റിയാസ്
Sunday 15 June 2025 1:22 AM IST
കോഴിക്കോട്: നിലമ്പൂരിൽ പെട്ടി നാടകമുണ്ടാക്കി യു.ഡി.എഫ് രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കനഗോലു സിദ്ധാന്തമാണ് കോൺഗ്രസ് പിന്തുടരുന്നത്. അപകടങ്ങളുടെ ആഘോഷ കമ്മിറ്റിയാണ് പ്രതിപക്ഷം. തിരഞ്ഞെടുപ്പിനെ പക്വമായി കൈകാര്യം ചെയ്യാൻ യു.ഡി.എഫ് തയ്യാറാകണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എല്ലാവർക്കും ബാധകമാണ്. താൻ ഔദ്യോഗിക വാഹനത്തിലല്ല പോയതെന്നും മന്ത്രി റിയാസ് പറഞ്ഞു.