ഹിയറിംഗ് 21ന്

Sunday 15 June 2025 12:30 AM IST

പത്തനംതിട്ട : ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജന കരട് നിർദ്ദേശങ്ങളിൽ ജില്ലയിൽ നിന്ന് പരാതി സമർപ്പിച്ചവർക്കുള്ള ഹിയറിംഗ് 21ന് രാവിലെ 9 മുതൽ തിരുവനന്തപുരം തൈക്കാട് പി.ഡബ്ലു.ഡി റെസ്റ്റ് ഹൗസിൽ നടക്കും. പത്തനംതിട്ടയിൽ നിന്ന് 47 പരാതികളാണ് ലഭിച്ചത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് പരാതികളൊന്നും ലഭിച്ചില്ല. ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡീലിമിറ്റേഷൻ കമ്മിഷൻ ഹിയറിംഗ് നടത്തുക. 131 ബ്ലോക്ക് പഞ്ചായത്തുകളിലായി 782 പരാതികളാണ് ലഭിച്ചത്. 21 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് പരാതികൾ ലഭിച്ചില്ല.