പഠനോപകരണ വിതരണം

Sunday 15 June 2025 12:31 AM IST

പത്തനംതിട്ട : കല്ലറക്കടവിൽ പട്ടികജാതി ക്ഷേമവകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികൾക്ക് കർഷക സംഘം കണ്ണങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി എം.വി.സഞ്ജു ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ജി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സൗത്ത് മേഖലാ പ്രസിഡന്റ് പി.കെ.ദേവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഹോസ്റ്റൽ വാർഡൻ ജോൺസൻ, ഡോ.വി.എസ്.ഉണ്ണികൃഷ്ണൻ, സീനാ റാണി, റഷീദാ ബീവി, ആനന്ദജ്യോതി എന്നിവർ പ്രസംഗിച്ചു.