രഞ്ജിതയുടെ വീട് സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ

Sunday 15 June 2025 12:33 AM IST

പത്തനംതിട്ട : വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ വീട് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രഞ്ജിതയുടെ വേർപാട് കുടുംബത്തിനും നാടിനും തീരാനഷ്ടമാണ്. എല്ലാ സഹായവും ഉറപ്പാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.അനീഷ് മോൻ ഒപ്പമുണ്ടായിരുന്നു.