അദ്ധ്യാപക പഠന ക്യാമ്പ്

Sunday 15 June 2025 12:36 AM IST

റാന്നി : കേരളത്തിന്റെ സമഗ്രമായ സാമൂഹ്യപുരോഗതിക്ക് പൊതുവിദ്യാഭ്യാസ സംവിധാനവും അദ്ധ്യാപകരുടെ കൂട്ടായ ശ്രമങ്ങളും ഏറെ സഹായിക്കുന്നുവെന്ന് കെ.എസ്.ടി.എ നേതൃത്വത്തിൽ നടത്തിയ അദ്ധ്യാപകർക്കായുള്ള സബ് ജില്ലാ പoനക്യാമ്പ് വിലയിരുത്തി. മുൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. സബ് ജില്ല വൈസ് പ്രസിഡന്റ് ഷാജി എ.സലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ദീപാ വിശ്വനാഥ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ പി.എൻ.സെബാസ്റ്റ്യൻ, എഫ്.അജിനി, സബ് ജില്ലാ സെക്രട്ടറി ടി.ജി.സന്തോഷ് ബാബു, ജോയിന്റ് സെക്രട്ടറി എം.ആർ.രാജീവ് എന്നിവർ പ്രസംഗിച്ചു.