മൈജിയുടെ കൊല്ലം ഫ്യൂച്ചർ ഷോറൂമിന് തുടക്കം
കൊല്ലം : മൈജി ഫ്യൂച്ചറിന്റെ പുതിയ വലിയ ഷോറൂം കൊല്ലത്ത് പ്രശസ്ത സിനിമാതാരം ആസിഫ് അലി ഉദ്ഘാടനം ചെയ്തു. പള്ളിമുക്ക് വടക്കേവിളയിൽ ദമാം ബിൽഡിംഗിലാണ് അതിവിശാലമായ ഷോറൂം. ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് , ക്രോക്കറി പ്രൊഡ്ര്രക്‌സ് എന്നിവ ഈ ഫ്യൂച്ചർ ഷോറൂമിൽ ലഭിക്കും. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഒരുക്കിയിട്ടുള്ളത്.
ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് സമർപ്പിച്ചത്. സ്‌പെഷ്യൽ വിലക്കുറവ്, ഷോറൂം സന്ദർശിച്ചവരിൽനിന്ന് ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തവർക്ക് വമ്പൻ ഭാഗ്യസമ്മാനങ്ങൾ, സർപ്രൈസ് സമ്മാനങ്ങൾ ഒരുക്കിയ മൈജിയുടെ ബോൾ ഗെയിം എന്നിവയും ഉണ്ടായിരുന്നു. ലോകോത്തര ബ്രാൻഡഡ് ഉത്പന്നങ്ങൾ ഏറ്റവും ലാഭത്തിൽ വീട്ടിലെത്തിക്കാനുള്ള അസുലഭ അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്.