ആദ്ധ്യാത്മിക സാധനയിലധിഷ്ഠിതമായ ജീവിതം അനിവാര്യം: സ്വാമി സച്ചിദാനന്ദ

Sunday 15 June 2025 12:08 AM IST

ശിവഗിരി : ആദ്ധ്യാത്മിക സാധനയിലധിഷ്ഠിതമായ ജീവിതത്തിലൂടെ മാത്രമേ കുടുംബത്തിനും സമൂഹത്തിനും പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂവെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ ശിവഗിരിയിൽ തുടക്കം കുറിച്ച പ്രതിമാസ ശ്രീനാരായണ ദിവ്യസത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ആത്മീയ അടിത്തറയിൽ നിന്നാണ് ജീവിതം കെട്ടിപ്പടുക്കേണ്ടത്. ശാസ്ത്രയുഗത്തിന്റെ ഋഷിയായ ഗുരുദേവൻ ഈശ്വരവിശ്വാസാധിഷ്ഠിത ജീവിതമാണ് ഉപദേശിച്ചിട്ടുള്ളതെന്നും സ്വാമി പറഞ്ഞു.

ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ജ്ഞാനതീർത്ഥ, സ്വാമി അംബികാനന്ദ, സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ സത്സംഗം നയിച്ചു. ഗുരുധർമ്മ പ്രചരണ സഭാ രജിസ്ട്രാർ കെ.ടി. സുകുമാരൻ, ജോ.രജിസ്ട്രാർ പുത്തൂർ ശോഭനൻ, കോ -ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, യുവജനസഭാ ചെയർമാൻ അമ്പലപ്പുഴ രാജേഷ് സഹദേവൻ, ഹരിപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീനാരായണ ദിവ്യസത്സംഗത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ ശിവഗിരി കൺവെൻഷൻ സെന്ററിൽ നിന്നും മഹാസമാധിയിലേക്ക് യാത്ര, ശാരദാമഠം, മഹാസമാധി ദർശന ശേഷം ശാന്തിഹവനം, പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, സത്സംഗം, ജപം,ധ്യാനം, പ്രബോധനം, പഠന ക്ലാസ് എന്നിവയുണ്ടാകും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗം ഉണ്ടായിരിക്കും. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ഗുരുദേവ ഭക്തർ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.

ഗു​രു​ദേ​വ​ൻ​-​ഗാ​ന്ധി​ജി​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ശ​താ​ബ്‌​ദി​:​ ​ഡ​ൽ​ഹി​യി​ൽ​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​പ​രി​പാ​ടി​കൾ

സൂ​ഡ​ൽ​ഹി​:​ ​ഗു​രു​ദേ​വ​ൻ​ ​-​ഗാ​ന്ധി​ജി​ ​കൂ​ടി​ക്കാ​ഴ്‌​ച​ ​ശ​താ​ബ്‌​ദി​ ​ആ​ഘോ​ഷ​ ​ഉ​ദ്ഘാ​ട​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജൂ​ൺ​ 24​ന് ​ഡ​ൽ​ഹി​യി​ൽ​ ​ഒ​രു​ ​ദി​വ​സം​ ​നീ​ളു​ന്ന​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​വി​ജ്ഞാ​ൻ​ ​ഭ​വ​നി​ൽ​ ​ഉ​ച്ച​യ്‌​ക്ക് 12​ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യാ​ണ് ​ശ​താ​ബ്ദി​ ​പ​രി​പാ​ടി​ക​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക.
രാ​വി​ലെ​ 9​ന് ​ഭ​ജ​ന​യ്‌​ക്കു​ ​ശേ​ഷം​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി​ ​ഗു​രു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​ഉ​ച്ച​ക്ക് 12.30​ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​ജോ​ർ​ജ് ​കു​ര്യ​ൻ​ ​മു​ഖ്യ​തി​ഥി​യാ​യി​രി​ക്കും.​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​എം.​പി,​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ,​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​മ​ല​യാ​ളി​ ​അ​സോ​സി​യേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ.​ ​മ​നോ​ജ്,​ ​ഡ​ൽ​ഹി​ ​ശ്രീ​നാ​രാ​യ​ണ​ ​കേ​ന്ദ്രം​ ​പ്ര​സി​ഡ​ന്റ് ​ബീ​ന​ ​ബാ​ബു​റാം​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ക്കും.
ഗാ​ന്ധി​ജി​-​ഗു​രു​ദേ​വ​ൻ​ ​കൂ​ടി​ക്കാ​ഴ്ച​ ​സം​ബ​ന്ധി​ച്ച് ​ധ​ർ​മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​‌​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​ഇം​ഗ്ലീ​ഷി​ലും​ ​മ​ല​യാ​ള​ത്തി​ലും​ ​ര​ചി​ച്ച​ ​പു​സ്ത​കം​ ​ച​ട​ങ്ങി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​സ​മ​ർ​പ്പി​ക്കും.​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ​ ​സ്വാ​ഗ​ത​വും​ ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​ന​ന്ദി​യും​ ​പ​റ​യും.

ശി​വ​ഗി​രി​യി​ൽ​ ​മ​ഹാ​ഗു​രു​പൂജ

ശി​വ​ഗി​രി​ ​:​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ലെ​ ​പ്ര​ധാ​ന​ ​വ​ഴി​പാ​ടാ​യ​ ​മ​ഹാ​ഗു​രു​പൂ​ജ​യി​ൽ​ ​ഇ​ന്ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ 50ാം​ന​മ്പ​ർ​ ​കു​ന്ന​ന്താ​നം​ ​ശാ​ഖ​യും​ ​പ​ങ്കെ​ടു​ക്കും.​ ​വി​വി​ധ​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ശാ​ഖ​ക​ളും​ ​ക്ഷേ​ത്ര​ങ്ങ​ളും​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​ ​സ​ഭാ​ ​യൂ​ണി​റ്റു​ക​ളും​ ​മ​റ്റു​ ​ഗു​രു​ദേ​വ​ ​പ്ര​സ്ഥാ​ന​ങ്ങ​ളും​ ​വി​വി​ധ​ ​സം​ഘ​ട​ന​ക​ളും​ ​ശി​വ​ഗി​രി​യി​ൽ​ ​മ​ഹാ​ഗു​രു​പൂ​ജ​ ​ന​ട​ത്തി​വ​രു​ന്നു.​ ​സം​സ്ഥാ​ന​ത്തി​ന​ക​ത്തും​ ​പു​റ​ത്തും​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​പൂ​ജ​യി​ൽ​ ​സം​ഘ​ട​ന​ക​ളും​ ​വ്യ​ക്തി​ക​ളും​ ​പ​ങ്കെ​ടു​ക്കാ​റു​ണ്ട്.​ ​സ്കൂ​ൾ​ ​തു​റ​ന്ന​തോ​ടെ​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വേ​ണ്ടി​യും​ ​തു​ട​ർ​ ​പ​ഠ​നം​ ​ന​ട​ത്തു​ന്ന​ ​കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യും​ ​പേ​രും​ ​ന​ക്ഷ​ത്ര​വും​ ​ന​ൽ​കി​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​മ​ഹാ​ഗു​രു​പൂ​ജ​യി​ൽ​ ​പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 9447551499.