പെട്രോൾ പമ്പിൽ പൊതുശൗചാലയം: ഹൈക്കോടതി വിശദീകരണം തേടി # പൊതുഉപയോഗത്തിനല്ലെന്ന് ഉടമകൾ

Sunday 15 June 2025 12:00 AM IST

കൊച്ചി: പെട്രോൾപമ്പുകളിലെ ശൗചാലയങ്ങൾ പൊതുടോയ്ലെറ്റുകളാക്കിയ നടപടിക്കെതിരേ പമ്പുടമകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദീകരണംതേടി. സ്വഛ് ഭാരത്‌മിഷൻ മാർഗനിർദ്ദേശങ്ങൾ ഹാജരാക്കാനാണ് തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെയുള്ള എതിർകക്ഷികളോട് നിർദ്ദേശിച്ചിരിക്കുന്നത്.

പൊതുടോയ്ലെറ്റുകളാണെന്ന് ബോർഡുവച്ച നഗരസഭകളുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ നടപടി.

പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്ലെറ്റുകളാണെന്ന് ഹർജിയിൽ പറയുന്നു. ഇത് പൊതുശൗചാലയങ്ങളായി മാറ്റുന്ന അധികൃതരുടെ നടപടി ഭരണഘടന ഉറപ്പുനൽകുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണ്. മാത്രമല്ല, ഒട്ടേറെപ്പേർ പമ്പുകളിൽ കയറിയിറങ്ങുന്നത് എക്സ്‌പ്ലോസീവ്സ് വിഭാഗം നിഷ്കർഷിക്കുന്ന സുരക്ഷാ പ്രോട്ടോകോളിന് എതിരാണ്. പമ്പുകളിലെ ടോയ്ലെറ്റുകൾ പൊതുജനത്തിന് തുറന്നുനൽകാൻ നിയമമൊന്നുമില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

എന്നാൽ സ്വഛ് ഭാരത് മിഷൻ (അർബൻ) മാർഗനിർദ്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം നഗരസഭയുടെ എതിർസത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. ഹർജിയിൽ സംസ്ഥാന ശുചിത്വ മിഷനെ കക്ഷിചേർക്കുകയും ചെയ്തു. വിഷയം 16ന് വീണ്ടും പരിഗണിക്കും.

ലി​വി​യ​യെ ഇ​ന്ന് ​ചോ​ദ്യം​ ​ചെ​യ്യും

തൃ​ശൂ​ർ​:​ ​ചാ​ല​ക്കു​ടി​യി​ലെ​ ​ബ്യൂ​ട്ടി​ ​പാ​ർ​ല​ർ​ ​ഉ​ട​മ​ ​ഷീ​ല​ ​സ​ണ്ണി​യു​ടെ​ ​ബാ​ഗി​ൽ​ ​വ്യാ​ജ​ ​എ​ൽ.​എ​സ്.​ഡി​ ​സ്റ്റാ​മ്പ് ​വ​ച്ച് ​കു​ടു​ക്കി​യ​ ​കേ​സി​ലെ​ ​മു​ഖ്യ​ ​ആ​സൂ​ത്ര​ക​യാ​യ​ ​ലി​വി​യ​ ​ജോ​സി​നെ​ ​ഇ​ന്ന് ​ചോ​ദ്യം​ ​ചെ​യ്യും.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മും​ബ​യ് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ ​പ്ര​തി​യെ​ ​വി​മാ​ന​ത്താ​വ​ളം​ ​അ​ധി​കൃ​ത​ർ​ ​ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​വി​ടെ​യെ​ത്തി​ ​പ്ര​തി​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 2.30​ന് ​പ്ര​തി​യെ​ ​മും​ബ​യി​ലെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​ട്രാ​ൻ​സി​റ്റ് ​വാ​റ​ന്റ് ​വാ​ങ്ങി.​ ​തു​ട​ർ​ന്ന് ​രാ​ത്രി​ 11.30​നു​ള്ള​ ​വി​മാ​ന​ത്തി​ലാ​ണ് ​പ്ര​ത​കേ​ര​ള​ത്തി​ലേ​ക്ക് ​തി​രി​ച്ച​ത്.​ ​പു​ല​ർ​ച്ചെ​ ​മൂ​ന്നോ​ടെ​ ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്ന് ​കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ ​ഡി​വൈ.​എ​സ്.​പി​ ​ഓ​ഫീ​സി​ൽ​ ​എ​ത്തി​ച്ച​ ​പ്ര​തി​യെ​ ​ഇ​ന്ന് ​രാ​വി​ലെ​ ​വി​ശ​ദ​മാ​യ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ശേ​ഷം​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.​ ​ഷീ​ല​യു​ടെ​ ​മ​രു​മ​ക​ളു​ടെ​ ​സ​ഹോ​ദ​രി​യാ​ണ് ​ലി​വി​യ.