കേരള സർവകലാശാല ബിരുദ അപേക്ഷ

Sunday 15 June 2025 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേ​റ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ബിരുദ പ്രവേശനത്തിന് ഇന്ന് കൂടി അപേക്ഷിക്കാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in

സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 17​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കാ​ല​ടി​ ​മു​ഖ്യ​ ​ക്യാ​മ്പ​സി​ലും​ ​വി​വി​ധ​ ​പ്രാ​ദേ​ശി​ക​ ​ക്യാ​മ്പ​സു​ക​ളി​ലും​ ​മൂ​ന്നാം​ ​ഘ​ട്ട​ ​പി.​ജി​ ​അ​ലോ​ട്ട്മെ​ന്റി​ന് ​ശേ​ഷ​മു​ള്ള​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് 17​ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​സ്പോ​ട്ട് ​അ​ഡ്‌​മി​ഷ​ൻ​ ​ന​ട​ത്തും.​ ​എ​സ്.​സി​ ​/​ ​എ​സ്.​ടി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​വ​ര​ണ​ ​സീ​റ്റു​ക​ളി​ലും​ ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ലു​മു​ള്ള​ ​ഒ​ഴി​വു​ക​ളു​ടെ​ ​വി​വ​രം​ ​വെ​ബ്സൈ​റ്രി​ൽ.

പ്ര​വേ​ശ​ന​ ​റാ​ങ്ക് ​ലി​സ്റ്റ്

കാ​ല​ടി​:​ ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദം,​ ​ഡി​പ്ലോ​മ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റ് 16​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​സം​സ്കൃ​തം,​ ​സം​ഗീ​തം,​ ​നൃ​ത്തം,​ ​ബി.​ ​എ​ഫ്.​ ​എ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​അ​ഭി​മു​ഖം​ 21​ ​മു​ത​ൽ​ 24​വ​രെ​ ​ന​ട​ക്കും.​ ​ക്ലാ​സ് ​ജൂ​ലാ​യ് ​ഒ​ന്നി​ന് ​ആ​രം​ഭി​ക്കും.

കെ.​എ.​എ​സ്:​ ​എ​ഴു​തി​യ​ത് 52​ ​ശ​ത​മാ​നം​ ​പേർ

തി​രു​വ​ന​ന്ത​പു​രം​:​ ​കെ.​എ.​എ​സ് ​ത​സ്തി​ക​യു​ടെ​ ​മൂ​ന്ന് ​സ്ട്രീ​മു​ക​ളി​ലേ​ക്ക് ​ന​ട​ന്ന​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തേ​ക്കാ​ൾ​ ​എ​ളു​പ്പ​മെ​ന്ന് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ. ഹി​സ്റ്റ​റി,​ ​ജ്യോ​ഗ്ര​ഫി​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​ഏ​റെ​യും​ ​ചോ​ദ്യ​ങ്ങ​ൾ.​ ​കേ​ര​ള​ ​ച​രി​ത്ര​ത്തി​ൽ​ ​നി​ന്നാ​യി​രു​ന്നു​ ​അ​ധി​ക​വും.​ ​പ്ര​സ്‌​താ​വ​ന​ ​രീ​തി​യി​ലു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ ​സെ​ക്ര​ട്ടേ​റി​യേ​റ്റ് ​അ​സി​സ്റ്റ​ന്റ് ​പ​രീ​ക്ഷ​യ്ക്ക് ​സ​മാ​ന​മാ​യി​രു​ന്നെ​ന്ന് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പ​റ​ഞ്ഞു.​ ​മ​ല​യാ​ളം,​ ​ഇം​ഗ്ലീ​ഷ് ​വി​ഷ​യ​ങ്ങ​ൾ​ ​വ​ല​ച്ചി​ല്ല. ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ൽ​കി​യ​ 1,86,932​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളി​ൽ​ ​രാ​വി​ലെ​യു​ള്ള​ 52.8​ ​ശ​ത​മാ​ന​വും​ ​ഉ​ച്ച​യ്‌​ക്ക് ​ശേ​ഷം​ 52.2​ ​ശ​ത​മാ​നം​ ​പേ​രും​ ​പ​രീ​ക്ഷ​ ​എ​ഴു​തി.