മയ്യനാട് ബഡ്സ് സ്കൂളിന് കൊട്ടിയം പൗരവേദിയുടെ പഠനോപകരണങ്ങൾ
Sunday 15 June 2025 12:28 AM IST
കൊല്ലം: പഠനോപകരണ ചലഞ്ച് വഴി സമാഹരിച്ച പണം ഉപയോഗിച്ച് കൊട്ടിയം പൗരവേദി മയ്യനാട് ബഡ്‌സ് സ്കൂളിലെ കുഞ്ഞുങ്ങളുടെ പഠനത്തിനും പരിശീലനത്തിനും ആവശ്യമായ പഠനോപകരണങ്ങൾ വാങ്ങി കൈമാറി. നോട്ട് ബുക്കുകൾ, പേന, പെൻസിൽ, റബ്ബർ, കട്ടർ, സ്കെയിൽ, ക്രയോൺസ്, എയർ ബോളുകൾ, ചെറിയ ബോളുകൾ, കളർ പെൻസിൽ, ഫാബ്രിക് പെയിന്റ്, ബലൂണുകൾ, ചാർട്ട് പേപ്പർ എന്നിവയാണ് നൽകിയത്.ചോക്ക്ലേറ്റുകളും നൽകി. പഠനോപകരണങ്ങൾ ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ഷാനി ജയ് ഹർ, പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ.അജിത്കുമാറിൽ നിന്ന് ഏറ്റുവാങ്ങി. മയ്യനാട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടെറൻസ്, പൗരവേദി ഭാരവാഹികളായ സാജൻ കവറാട്ടിൽ, നൗഷാദ് പാട്ടത്തിൽ, രാജേഷ്, ജോസഫ് സ്റ്റാൻസിലാവോസ്, അൻസർ, ഫിറോസ് ബാബു, സിനി ആനന്ദ്, ജയകുമാരി എന്നിവർ സംസാരിച്ചു.