ഒ. മാധവൻ ഫൗണ്ടേഷന് പുതിയ വാഹനം
Sunday 15 June 2025 12:30 AM IST
കൊല്ലം: ഒ. മാധവൻ ഫൗണ്ടേഷൻ ആൻഡ് റീഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെന്ററിന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനായി ദേവ് സ്നാക്സ് ആൻഡ് സറാഫൈൻ ദേവ് ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പുതിയ വാഹനം വാങ്ങി നൽകി.
80 ദിവസങ്ങളായി ജില്ലാ ആശുപത്രിയിലും വിക്ടോറിയ ആശുപത്രിയിലും വൈകിട്ട് 5 30 മുതൽ കഞ്ഞിയും പയറും വിതരണം ചെയ്യുന്നുണ്ട് ഒ. മാധവൻ ഫൗണ്ടേഷൻ. ഈ ആവശ്യങ്ങൾക്കും മറ്റുമായി ഫൗണ്ടേഷൻ വൈസ് ചെയർമാൻ കൂടിയായ ദേവ് സ്നാക്സ് എം.ഡി ആർ. റോണക്ക് വാഹനം വാഗ്ദാനം ചെയ്യുകയായിരുന്നു. ആർ. റോണക്കിൽ നിന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ എം. മുകേഷ് വാഹനം ഏറ്റുവാങ്ങി. വർക്കിംഗ് ചെയർമാൻ പി.കെ. സുധീർ, ജോയിന്റ് സെക്രട്ടറി ശ്രീധർ ലാൽ, ജനറൽ കമ്മിറ്റി അംഗങ്ങളായ എം. മണികണ്ഠൻ, ആർ. വൈശാഖ്, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.