പ്രതികളെ അറസ്‌റ്റ് ചെയ്യണം: കെ.പി.എം.എസ്
Sunday 15 June 2025 12:58 AM IST
കുണ്ടറ: സ്ഥലം മാറിയ ദളിത് ജീവനക്കാരിയുടെ സീറ്റിൽ ശുദ്ധികലശം നടത്തിയവർക്കെതിരെ പട്ടിക ജാതി പീഡന നിരോധന നിയമമനുസരിച്ച് കേസ് എടുത്ത് അറസ്‌റ്റ് ചെയ്യണമെന്ന് കെ.പി.എം.എസ് കുണ്ടറ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പട്ടികജാതി കമ്മിഷനും മനുഷ്യാവകാശ കമ്മഷനും പരാതി നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഇളമ്പള്ളൂർ തുളസീധരൻ അദ്ധ്യക്ഷനായി. വിജയകുമാർ പുന്നത്തടം, ലൈജു കട്ടകശേരിൽ, അശോകൻ അശ്വതി, സന്തോഷ് തണ്ണിക്കോട്, ആനന്ദ് ബാബു, സുലജ, ഓമനക്കുട്ടൻ,രാജേഷ് കാഞ്ഞാവെളി, പ്രഭാകരൻ പാട്ടമുക്ക് എന്നിവർ സംസാരിച്ചു