ജി.പദ്മറാവു സ്മാരക പുരസ്കാരം കെ. നിവേദിന്

Sunday 15 June 2025 1:04 AM IST

തിരുവനന്തപുരം: കേരള സർവകലാശാല മലയാളവിഭാഗം പ്രൊഫസറും താരതമ്യസാഹിത്യ നിരൂപകനുമായിരുന്ന പ്രൊഫ. ജി. പദ്മറാവുവിന്റെ പേരിലുള്ള ദേശീയ പുരസ്കാരം തലശ്ശേരി ബ്രണ്ണൻ കോളേജിലെ മലയാളവിഭാഗം വിദ്യാർത്ഥി കെ. നിവേദിന്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമുൾപ്പെട്ടതാണ് മികച്ച എം.എ പ്രോജക്ടിനുള്ള പുരസ്കാരം. “സ്പൂഫ് ആവിഷ്കാരങ്ങൾ മലയാളസിനിമയിൽ (ചിറകൊടിഞ്ഞ കിനാവുകൾ, കമ്മാരസംഭവം എന്നീ സിനിമകൾ മുൻനിറുത്തി ഒരു പഠനം)” എന്ന പ്രബന്ധത്തിനാണ് പുരസ്കാരം. തിങ്കളാഴ്ച രാവിലെ 10ന് കാര്യവട്ടം മലയാള വിഭാഗം സെമിനാർ ഹാളിൽ മലയാള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി.ആർ. പ്രസാദ് പുരസ്കാരം നൽകും.