യൂണിഫോം വിതരണത്തിലെ അനിശ്ചിതത്വത്തിന് കാരണം കേന്ദ്രം:മന്ത്രി
തിരുവനന്തപുരം:ബി.പി.എൽ വിഭാഗം കുട്ടികളുടെ യൂണിഫോം വിതരണത്തിലെ അനിശ്ചിതത്വത്തിന് കാരണം കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞു വച്ചതാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പരിഹാരം കാണാൻ ശ്രമിക്കുകയാണ്.
സർക്കാർ ഹൈസ്‌ക്കൂളിനോടും ഹയർ സെക്കൻഡറി സ്‌കൂളിനോടും ചേർന്നുള്ള 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ എല്ലാ പെൺകുട്ടികൾക്കും ,എസ്.സി,എസ്.ടി,ബി.പി.എൽ വിഭാഗങ്ങളിലെ എല്ലാ ആൺ കുട്ടികൾക്കും രണ്ട് സെറ്റ് സൗജന്യ യൂണിഫോമിനുള്ള തുക എസ്.എസ്.കെയിൽ നിന്നും ബി.ആർ.സികൾ വഴി അതത് സ്‌കൂളുകൾക്ക് നൽകും. എന്നാൽ ഇപ്രകാരം വിതരണം ചെയ്യേണ്ട തുക 2023-24 സ്‌കൂൾ വർഷം മുതൽ കേന്ദ്ര സർക്കാരിൽ നിന്നും എസ്.എസ്.കെയ്ക്ക് ലഭ്യമാകുന്നില്ല.കേന്ദ്ര സർക്കാർ 1500 കോടി രൂപ തടഞ്ഞു വച്ചതിനാലാണ് ഒരു വിഭാഗം കുട്ടികൾക്ക് കഴിഞ്ഞ മൂന്ന് വർഷമായി തുക വിതരണം ചെയ്യാൻ കഴിയാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.