'അച്ഛാ ഈ ചതി എന്നോട് ചെയ്യണ്ടായിരുന്നു'; കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ മടിയാണെങ്കിൽ ഈ സൂത്രം ചെയ്താൽ മതി
സ്‌കൂൾ തുറന്നതോടെ മിക്ക വീടുകളിലും രാവിലെ ബഹളമായിരിക്കും. അത് കുടുംബ വഴക്കൊന്നുമില്ല, മറിച്ച് കുട്ടികളെ സ്‌കൂളിൽ പറഞ്ഞയക്കാനായിരിക്കും ബഹളം. ചില വിരുതന്മാർ പനിയും തലവേദനയുമൊക്കെ അഭിനയിച്ച് കിടക്കും. മറ്റു ചിലരെ എടുത്തുകൊണ്ടുപോയി സ്‌കൂൾ ബസിൽ ഇരുത്തേണ്ടിവരും. അത്തരമൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കുട്ടിയെ സ്‌കൂളിൽ പറഞ്ഞുവിടാൻ അച്ഛൻ പരീക്ഷിച്ചൊരു തന്ത്രമാണ് വീഡിയോയിലുള്ളത്. സാധാരണ കുട്ടികൾ അച്ഛനും അമ്മയും പുറത്തുപോകുമ്പോൾ പിന്തുടരാറുണ്ട്. അത്തരത്തിൽ കൂളായി നടന്നുപോകുകയാണ് അച്ഛൻ. കുട്ടിയാകട്ടെ അച്ഛന്റെ പിന്നാലെ പോകുകയാണ്.
പെട്ടെന്ന് സ്‌കൂൾ ബസ് വരുന്നു. ഓടാനുള്ള സമയം പോലും നൽകാതെ കുട്ടിയെ എടുത്ത് ബസിൽ കയറ്റുന്ന അച്ഛനാണ് വീഡിയോയിലുള്ളത്. 'ലെ... ചെക്കൻ, അച്ഛാ ഈ ചതി എന്നോട് ചെയ്യണ്ടായിരുന്നു.'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.