രക്ത ദാതാക്കൾക്ക് ആദരം

Monday 16 June 2025 12:56 AM IST
ലോക രക്തദാന ദിനത്തിൽ അങ്കമാലി അപ്പോളോ അഡ്ലക്സിൽ രക്തദാതാക്കളെ ആദരിച്ചപ്പോൾ

അങ്കമാലി: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രി സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു. അടിയന്തര ഘട്ടത്തിൽ സ്ഥിരമായി രക്തം ദാനം ചെയ്യുന്ന 45 പേർക്ക് പ്രത്യേക മെമന്റൊയും ഏറ്റവും കൂടുതൽ തവണ രക്തദാനം ചെയ്ത 15 പേർക്ക് സൗജന്യ ആരോഗ്യ പരിശോധനാ പാക്കേജും നൽകിയാണ് ആദരിച്ചത്. ജീവൻ രക്ഷിക്കാനുള്ള പ്രവൃത്തികളെ ആദരിക്കുന്നുവെന്ന് ആശുപത്രി സി.ഇ.ഒ ഡോ. ഏബൽ ജോർജ് പറഞ്ഞു. മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. ആർ. രമേശ് കുമാർ സംസാരിച്ചു. അപ്പോളോ അഡ്‌ലക്സ് ആശുപത്രിയെ 2025ലെ മികച്ച മാതൃകാ രക്തദാതാക്കളുടെ സംഘങ്ങളിലൊന്നായി സൊസൈറ്റി ഫോർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അവേർനെസ് തിരഞ്ഞെടുത്തു.