അഖിൽ ദാസ് ഡി.വൈ.എഫ്.ഐ തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ്

Monday 16 June 2025 12:16 AM IST

തൃപ്പൂണിത്തുറ: ഡി.വൈ.എഫ്.ഐ തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റായി മുനിസിപ്പൽ കൗൺസിലറും ഇരുമ്പനം സ്വദേശിയുമായ കെ. ടി. അഖിൽ ദാസിനെ തിരഞ്ഞെടുത്തു. കണയന്നൂർ സഹകരണ ബാങ്ക് ജീവനക്കാരനും ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റുമായ വൈശാഖ് മോഹനനെ സാമ്പത്തിക തിരിമറിയെ തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ വൈകിട്ട് ഡി.വൈ.എഫ്.ഐ തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റി അടിയന്തര യോഗം ചേരുകയും അഖിൽ ദാസിനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്യുകയായിരുന്നു.

ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റു​മാ​ർ​ ​വാ​ഴാ​ത്ത​ ​തൃ​പ്പൂ​ണി​ത്തുറ ഉ​ദ​യം​പേ​രൂ​ർ​ ​സ്വ​ദേ​ശി​ക​ളും​ ​മു​ൻ​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​പ്ര​മോ​ദ് ​നാ​രാ​യ​ണ​ൻ,​ ​പ്ര​മോ​ദ് ​സി.​പി​ ​എ​ന്നി​വ​ർ​ ​ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട്​ ​ഡി.​വൈ.​എ​ഫ്.​ഐ​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്ക​പ്പെ​ട്ടു.​ ​ചോ​റ്റാ​നി​ക്ക​ര​ ​സ്വ​ദേ​ശി​യാ​യ​ ​വൈ​ശാ​ഖ് ​മോ​ഹ​ന​ൻ​ ​പു​റ​ത്താ​യ​ത് ​സാ​മ്പ​ത്തി​ക​ ​ത​ട്ടി​പ്പി​നെ​ ​തു​ട​ർ​ന്നാ​ണ്.​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ബ്ലോ​ക്ക് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ക​മ്മി​റ്റി​ ​അം​ഗ​ത്തെ​യും​ ​ര​ണ്ടു​ ​മാ​സ​ങ്ങ​ൾ​ക്കു​ ​മു​മ്പ് ​സാ​മ്പ​ത്തി​ക​ ​ത​ട്ടി​പ്പി​നെ​ ​തു​ട​ർ​ന്ന് ​പു​റ​ത്താ​ക്കി​യി​രു​ന്നു.