പഴയകാല സിനിമാനടൻ ജി.പി.രവി നിര്യാതനായി
Monday 16 June 2025 5:34 AM IST
ആറ്റിങ്ങൽ: പഴയകാല സിനിമാനടൻ ജി.പി.രവി (90) സിംഗപ്പൂരിൽ നിര്യാതനായി.1960കളിൽ സിനിമാ രംഗത്ത് സജീവമായിരുന്ന രവി സ്നാപക യോഹന്നാൻ, സ്നേഹസീമ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 65 ഓടെ സിംഗപൂരിൽ ബിസിനസ്സ് രംഗത്തേക്ക് കടന്നു.അവിടെയും സീരിയൽ രംഗത്ത് സജീവമായിരുന്നു. 2006ൽ പുറത്തിറങ്ങിയ തുറുപ്പുഗുലാൻ, 2009ൽ പട്ടണത്തിൽ ഭൂതം, ലവ് ഇൻ സിംഗപ്പൂർ, ഐ.ജി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആറ്റിങ്ങൽ പുളിക്കൽ ഗോപാലപിള്ളയുടേയും ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ശാരദാമ്മയുടേയും മകനാണ്.ഭാര്യ പരേതയായ ശാന്തകുമാരി., മക്കൾ: മോഹൻ, മനോജ്, മഹേഷ്.സഹോദരങ്ങൾ: ഡോ:.ബാലകൃഷ്ണ (യു.എസ്.എ), സുകുമാരി നായർ (പ്രശാന്ത് നഗർ), പരേതരായ രാജൻ (യു.കെ), രഘു (പൂനെ), രാധാകൃഷ്ണൻ.