യൂത്ത് ടാലൻ്റ് ഫെസ്റ്റ്
Monday 16 June 2025 12:24 AM IST
മേപ്പയ്യൂർ: കീഴരിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ബോംബ് കേസ് സ്മരക മന്ദിരത്തിൽ സംഘടിപ്പിച്ച യൂത്ത് ടാലൻ്റ് ഫെസ്റ്റ് ഡി.സി.സി പ്രസിഡൻ്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.കെ.ഷിനിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് വി.ടി. സൂരജ് മുഖ്യ പ്രഭാഷണം നടത്തി. എസ്.സുനന്ദ്, ഇടത്തിൽ ശിവൻ, കെ.സി.രാജൻ, ഇ.എം.മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, കുറുമയിൽ ജലജ, ചുക്കോത്ത് ബാലൻ നായർ, ടി.കെ.ഗോപാലൻ, ഇടത്തിൽ രാമചന്ദ്രൻ, രജിത കടവത്ത് വളപ്പിൽ, സിറ്റാടിൽ സുലോചന, അർജുൻ ഇടത്തിൽ, ജീവൻ എസ്.സുധീർ എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.