എക്സൈസ് സ്റ്റാഫ് അസോ. ജില്ലാ സമ്മേളനം
Monday 16 June 2025 12:16 AM IST
നീലേശ്വരം: വെള്ളരിക്കുണ്ട് റെയിഞ്ച് ഓഫീസ് യഥാർത്ഥ്യമാക്കണമെന്നും എക്സൈസ് വകുപ്പിലെ ഒഴിവുകൾ നികത്തണമെന്നും കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. നിഷാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി. സജു കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സന്തോഷ് കുമാർ, ഡെപ്യൂട്ടി കമ്മിഷണർ ജോയി ജോസഫ്, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി.പി ജനാർദ്ദനൻ, ജി. ബൈജു, എം. അനിൽകുമാർ വി.വി പ്രസന്നകുമാർ, പി. സുരേശൻ, ശ്രീജിത്ത് വാഴയിൽ സംസാരിച്ചു. പി.വി ജിതിൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉദ്യോഗസ്ഥരുടെ മക്കളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി പി. പ്രശാന്ത് സ്വാഗതവും പി. സുധീഷ് നന്ദിയും പറഞ്ഞു.