ട്രോമാകെയർ പരിശീലനം
Monday 16 June 2025 12:07 AM IST
കാഞ്ഞങ്ങാട്: മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ട്രോമ കെയർ സൊസൈറ്റിയുടെ പ്രവർത്തനം കാസർകോട് ജില്ലയ്ക്ക് മാതൃകയാണെന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. മിനി സിവിൽ സ്റ്റേഷനിൽ ട്രോമ കെയർ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹെവി ലൈസൻസ് ടെസ്റ്റിനായി പരിശീലനം നേടിയ ഡ്രൈവർമാർക്ക് നൽകിയ ട്രോമകയർ വോളണ്ടിയർ ട്രെയിനിംഗിൽ നൂറോളം പേർ പങ്കെടുത്തു. ഉദ്ഘാടന യോഗത്തിൽ പ്രസിഡന്റ് എം.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. വേണുഗോപാൽ പദ്ധതി വിശദീകരിച്ചു, ജില്ലാകോർഡിനേറ്റർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം. വിജയൻ സ്വാഗതം പറഞ്ഞു. ഹെവി ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മ പ്രതിനിധി ഗുരുപ്രസാദ് പ്രസംഗിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.വി ജയൻ നന്ദി പറഞ്ഞു. ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി. അജിത് കുമാർ വളണ്ടിയർ കാർഡ് വിതരണം ചെയ്തു.