അപേക്ഷ ക്ഷണിച്ചു

Monday 16 June 2025 1:24 AM IST
Govt ITI

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ഗവ. ഐ.ടി.ഐയിൽ ഫിറ്റർ(2 വർഷം), ഇലക്ട്രിഷ്യൻ(2 വർഷം), പ്ലമ്പർ(ഒരു വർഷം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. itiadmissions.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം അതിന്റെ പ്രിന്റൗട്ടും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള ഗവ. ഐ.ടി.ഐയിൽ പരിശോധനയ്ക്കായി എത്തണം. ഈ മാസം 20ന് ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഓരോ ട്രേഡിലെയും 30 ശതമാനം സീറ്റുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഫോൺ: 04912971115, 8907559220.