വാർഷിക പൊതുയോഗം
Monday 16 June 2025 1:25 AM IST
കൊല്ലങ്കോട്: സേവാഭാരതി കൊല്ലങ്കോട് യൂണിറ്റിന്റെ 2025-26 വാർഷിക പൊതുയോഗം പയ്യല്ലൂർ ഗ്രാമത്തിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ.ശിശുപാലൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിമല നായർ, യൂണിറ്റ് സെക്രട്ടറി പ്രവീൺ നീലനാഥ്, ട്രഷറർ വി.അർജുൻ, സംസ്ഥാന സമിതി അംഗം പി.സതീഷ്, ജില്ലാ സമിതി അംഗം ഭാനുമതി, നാരായണൻകുട്ടി, മോഹനൻ, ശാന്തൻ മേനോൻ, ഇ.ടി.രഘു, ബാലചന്ദ്രൻ, കെ.വി.രാമചന്ദ്രൻ നായർ, എസ്.വിശ്വനാഥൻ, അനിത, സുനിൽ തോട്ടക്കര തുടങ്ങിയവർ സംസാരിച്ചു.