അനുമോദന സദസ്
Monday 16 June 2025 1:27 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം എൻ.എസ്.എസ് താലൂക്ക് യൂണിയനിൽപ്പെട്ട തൃത്താല കൊപ്പം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പി.നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ബി.ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കരയോഗം സെക്രട്ടറി സഹദേവൻ, വനിതാ സമാജം സെക്രട്ടറി അപർണ അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.