സംസ്ഥാനത്ത് മൂന്നു ദിവസം കൂടി മഴ തുടരും,​ വിവിധ ജില്ലകളിൽ ജാഗ്രതാനിർദ്ദേശം

Sunday 15 June 2025 9:51 PM IST

തി​രു​വ​ന​ന്ത​പു​രം​:​ സംസ്ഥാനത്ത് അടുത്ത മൂന്നു ​ ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴക്കും 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യത. ഈ ദിവസങ്ങളിൽ മണിക്കൂറിൽ പരമാവധി 40 - 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്.

​വ​ട​ക്ക​ൻ​ ​ജി​ല്ല​ക​ളി​ലാ​കും​ ​കൂ​ടു​ത​ൽ മഴയ്ക്ക് സാദ്ധ്യത. ​ ​മ​ണി​ക്കൂ​റി​ൽ​ 50​-60​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത​യി​ൽ​ ​കാ​റ്റ് ​വീ​ശാ​നും​ ​സാ​ദ്ധ്യ​ത.​ ​ക​ർ​ണാ​ട​ക,​ ​ആ​ന്ധ്ര,​ ​ഒ​ഡീ​ഷ​ ​തീ​ര​ങ്ങ​ളി​ൽ​ ​ച​ക്ര​വാ​ത​ച്ചു​ഴി​ ​രൂ​പ​പ്പെ​ട്ട​താ​ണ് ​കാ​ര​ണം.​ ​മ​ല​വെ​ള്ള​പ്പാ​ച്ചി​ലും​ ​മി​ന്ന​ൽ​ ​പ്ര​ള​യ​ങ്ങ​ളും​ ​മ​ണ്ണി​ടി​ച്ചി​ലും​ ​ഉ​രു​ൾ​പൊ​ട്ട​ലും​ ​ഉ​ണ്ടാ​യേ​ക്കാം.

ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​ഇ​ന്ന് ​ ​നാ​ല് ​പേർ മരിച്ചു.​ ​ര​ണ്ടു​പേ​രെ​ ​കാ​ണാ​താ​യി.​ ​കാ​റ്റി​ലും​ ​മ​ഴ​യി​ലും​ ​വ്യാ​പ​ക​ ​നാ​ശ​ന​ഷ്ടമുണ്ടായി.​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​മ​ര​ങ്ങ​ൾ​ ​ക​ട​പു​ഴ​കി.​ ​ന​ദി​ക​ൾ​ ​പ​ല​തും​ ​ക​ര​ക​വി​ഞ്ഞു.​ ​ ​എ​രു​മേ​ലി​ ​ചെ​റു​വ​ള്ളി​ ​എ​സ്റ്റേ​റ്റി​ന് ​സ​മീ​പം​ ​മ​രം​വീ​ണ് ​സ്കൂ​ട്ട​ർ​ ​യാ​ത്രി​ക​നാ​യ​ ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ ​മു​നി​യ​ ​സ്വാ​മി​ ​(56​)​ ​മ​രി​ച്ചു.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​കാ​ർ​ ​ക​നാ​ലി​ൽ​വീ​ണ് ​ത​ത്തം​പ​ള്ളി​ ​സ്വ​ദേ​ശി​ ​ബി​ജോ​യി​ ​ആ​ന്റ​ണി​ക്ക് ​(32​)​ ​ദാ​രു​ണാ​ന്ത്യം.​ ​കോ​ന്നി​യി​ൽ​ ​ബൈ​ക്ക് ​തോ​ട്ടി​ൽ​ ​വീ​ണ് ​കാ​ണാ​താ​യ​ ​അ​തി​രു​ങ്ക​ൽ​ ​സ്വ​ദേ​ശി​ ​പ്ര​വീ​ൺ​ ​ശേ​ഖ​റി​ന്റെ​ ​(47​)​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി.​ക​ണ്ണൂ​ർ​ ​അ​ഴീ​ക്കോ​ട്ട് ​കു​ള​ത്തി​ൽ​ ​കു​ളി​ക്കാ​നി​റ​ങ്ങി​യ​ ​മാ​ട്ടൂ​ൽ​ ​സ്വ​ദേ​ശി​ ​കെ.​ടി.​ഇ​സ്മ​യി​ൽ​ ​(21​)​ ​മ​രി​ച്ചു.​ ​കോ​ഴി​ക്കോ​ട് ​ചാ​ത്ത​മം​ഗ​ല​ത്ത് ​ചെ​റു​പു​ഴ​യി​ലി​റ​ങ്ങി​യ​ ​ക​ച്ചി​ക്കോ​ളി​ ​വീ​ട്ടി​ൽ​ ​മാ​ധ​വ​ൻ​ ​നാ​യ​രെ​യും​ ​(81​)​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ക​ട​ൽ​ത്തി​ര​യി​ൽ​പെ​ട്ട് ​പ​ത്താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​ ​കൊ​ട്ടാ​ര​ച്ചി​റ​യി​ൽ​ ​ഡോ​ൺ​ ​ജോ​സ​ഫി​നെ​യും​ ​(15​)​ ​കാ​ണാ​താ​യി.

നാളെ മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ​ത്ത​നം​തി​ട്ട,​ ​കോ​ട്ട​യം,​ ​എ​റ​ണാ​കു​ളം,​ ​ഇ​ടു​ക്കി,​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​ആ​ല​പ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.