അനുസ്മരണം നടത്തി
Monday 16 June 2025 12:29 AM IST
രാമനാട്ടുകര: പാറമ്മൽ ഇ.എം.എസ് പഠനകേന്ദ്രം ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എ.വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി. വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവർക്കും അഖില കേരള പ്രസംഗമത്സരം, ക്വിസ് മത്സരം എന്നിവയിലെ ജേതാക്കൾക്കുമുള്ള ഉപഹാരങ്ങളും തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള വിദ്യാഭ്യാസ ധനസഹായവും നൽകി. എഴുത്തുകാരനും പ്രഭാഷകനുമായ ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല പാറക്കണ്ടത്തിൽ മുഖ്യാതിഥിയായി. സൊസൈറ്റി പ്രസിഡൻ്റ് എ.വി. വിജയൻ അദ്ധ്യക്ഷ്യത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി പി മോഹൻദാസ്, പി സതീഷ് കുമാർ, വിജയൻ മംഗലത്ത്, ടി.കെ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.