അനുസ്മരണം നടത്തി

Monday 16 June 2025 12:29 AM IST
വിദ്യാഭ്യാസ ധനസഹായവും ഉപഹാരങ്ങളും നൽകി.

​രാമനാട്ടുകര: പാറമ്മൽ ​ ഇ.എം.എസ് പഠനകേന്ദ്രം ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എ.വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ അനുസ്മരണം നടത്തി.​ വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവർക്കും അഖില കേരള പ്രസംഗമത്സരം, ക്വിസ് മത്സരം എന്നിവയിലെ ജേതാക്കൾക്കുമുള്ള ഉപഹാരങ്ങളും തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള വിദ്യാഭ്യാസ ധനസഹായവും നൽകി. എഴുത്തുകാരനും പ്രഭാഷകനുമായ ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിമല പാറക്കണ്ടത്തിൽ മുഖ്യാതിഥിയായി. സൊസൈറ്റി പ്രസിഡൻ്റ്​ എ​.വി​. വിജയൻ ​അദ്ധ്യക്ഷ്യ​ത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി പി മോഹൻദാസ്, പി സതീഷ് കുമാർ, വിജയൻ മംഗലത്ത്​, ടി.കെ സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.